NewsInternational

മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപാതകശ്രമത്തിന് കൂട്ട് നിന്നു; മോഡല്‍ സുന്ദരിയെ തേടി ഇന്റര്‍പോള്‍

ബോസ്‌നിയ : സൗന്ദര്യത്തില്‍ മാത്രമല്ല ക്രിമിനല്‍ ബുദ്ധിയിലും താന്‍ മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കു യാണ് മുന്‍ മിസ് ബോസ്‌നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന 30കാരി മോഡല്‍ സുന്ദരി. മാഫിയ തലവനെ ഹണിട്രാപ്പില്‍ കുടുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടര്‍ന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി പ്രയോഗിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഈ മോഡലിനെ എങ്ങനെയെങ്കിലും വലയിലാക്കാനായി ഇന്റര്‍പോളും രംഗത്തിറങ്ങിയിട്ടുണ്ട്.

മാഫിയ തലവനായ ഡ്‌ജോര്‍ഡ്‌ജെ ഡ്രാലെയെ കുടുക്കാനായി 2006ല്‍ ടോസിക് ഒരു ഡേറ്റ് നല്‍കി ക്ഷണിക്കുകയായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് അയാളുടെ എതിരാളിയായ ഡാര്‍കോ എലെസിന് ഒറ്റിക്കൊടുത്തുകൊല്ലിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കോടതിയില്‍ ബോധിപ്പിക്കപ്പെട്ട കാര്യങ്ങളാണിവ.

കൊലപാതക ശ്രമത്തില്‍ നിന്നും ഡ്രാലെ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നുവെങ്കിലും അയാള്‍ക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. തുടര്‍ന്ന് ടോസ്‌കിന് മേല്‍ രണ്ടരവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു അപ്പീല്‍സ് ചേംബര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം സറാജെവോയ്ക്ക് സമീപമുള്ള മാതാപിതാക്കളുടെ വസതിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ വസിക്കാനായിരുന്നു മോഡലിനോട് കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോടതി ഉത്തരവിനെ മാനിക്കാതെ ഇവര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബോസ്‌നിയഹെര്‍സഗോവിന സ്റ്റേറ്റ് കോടതിയുടെ ആവശ്യമനുസരിച്ച് മോഡലിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button