Technology

കാത്തിരിപ്പുകള്‍ക്ക് വിരാമം; ഐഫോണ്‍ 7 പുറത്തിറങ്ങി!

സാന്‍ഫ്രാന്‍സിസ്കോ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിൽ ആപ്പിള്‍ സി.ഇ.ഒ റ്റിം കുക്കാണ് ഐ ഫോണ്‍ 7ഉം ഐ ഫോണ്‍ 7 പ്ലസും പുറത്തിറക്കിയത്.

ഐഫോൺ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 62,500 രൂപയായിരിക്കും വില. ഐഫോൺ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ ലഭ്യമായിരിക്കും.ഒക്ടോബർ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇയർഫോൺ ജാക്കില്ലാതെയാണ് ഐഫോൺ 7ന്റെ വരവ്. പകരം ലൈറ്റ്നിങ് കണക്ടർ ഉപയോഗിക്കാം. വയര്‍ലെസ് ഓഡിയോ അനുഭവത്തിനായി എയര്‍പോഡുകളും പുതിയ മോഡലുകളിലുണ്ട്. ഇതുപക്ഷേ പ്രത്യേകം വാങ്ങേണ്ടിവരും. വൈഫൈ ഉപയോഗിച്ചുകൊണ്ട് 14-15 മണിക്കൂറുകള്‍ ബാറ്ററി ലൈഫ് ഐ ഫോണ്‍ 7 വാഗ്ദാനം ചെയ്യുന്നു.

പുത്തൻ ഡിസൈനിനൊപ്പം ഇനി ജെറ്റ് ബ്ലാക് ഉൾപ്പെടെയുള്ള നിറങ്ങളിലും ഐഫോൺ ലഭ്യമാകും. കറുപ്പിന്റെ രണ്ട് വേരിയന്റുകള്‍ക്ക് പുറമേ, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഐഫോൺ സീരീസിലെ ആദ്യ വാട്ടർ-ഡസ്റ്റ് റെസിസ്റ്റന്റ് ഫോൺ കൂടിയാണിത്. പിന്‍ക്യാമറ 12 മെഗാപിക്സലും മുന്‍ക്യാമറ 7 മെഗാപിക്സല്‍ എച്ച്.ഡിയുമാണ് . 56എംഎം ടെലിഫോട്ടോ ലെന്‍സ് , വൈഡ് ആംഗിള്‍ ലെന്‍സ് എന്നിങ്ങനെ രണ്ട് ലെന്‍സുകളാണ് ഈ ക്യാമറയിലുണ്ടാവുക. ക്വാഡ് ടോണ്‍ എല്‍.ഇ.ഡി ഫ്ലാഷും ചിത്രങ്ങള്‍ക്ക് മിഴിവേകും

shortlink

Related Articles

Post Your Comments

Related Articles


Back to top button