ജന്മനാടിന് വേണ്ടിയുള്ള പേരാട്ടത്തിന് കയ്യും മെയ്യും മറന്ന് ഇറങ്ങിയ ഈ പട്ടാളക്കാരിയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് ആഞ്ചലീന ജോളിയുമായുള്ള സാമ്യം ആയിരുന്നു. പക്ഷേ 22 വയസ്സ് തികയും മുന്‍പ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.ഭീകരരുമായി ഏറ്റുമുട്ടി മരിച്ച അതിസുന്ദരിയായ ആ പട്ടാളക്കാരിയുടെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് ലോകം.കുര്‍ദിഷ് പട്ടാളക്കാരിയും 22 കാരിയുമായ ഏഷ്യ റംസാന്‍ അന്റാര്‍ ഐസിസുമായുള്ള പോരാട്ടത്തില്‍ കൊല്ലെപ്പെട്ടുവെന്ന വാര്‍ത്തലോകം ഞെട്ടലോടെയും വിതുമ്പലോടെയുമാണ് കേട്ടത്.
സിറിയന്‍ അതിര്‍ത്തിയില്‍ കുറച്ച് കാലമായി ഐസിസിനെതിരെ കടുത്ത പോരാട്ടം നടത്തിയിരുന്ന കുര്‍ദിഷ് ഗ്രൂപ്പായ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സിലെ ഉന്നത പോരാളിയായിരുന്നു അന്റാര്‍.1996ല്‍ ജനിച്ച അന്റാര്‍ 2014ല്‍ ആയിരുന്നു കുര്‍ദിഷ് വൈപിജിയില്‍ ചേര്‍ന്നിരുന്നത്.ഇത്രയും കാലത്തിനിടെ വടക്കന്‍ സിറിയയില്‍ ഐസിസുമായി കുര്‍ദുകള്‍ നടത്തിയിരുന്ന നിരവധി നിര്‍ണായകമായ പോരാട്ടങ്ങളില്‍ അന്റാര് പങ്കാളിയായിരുന്നു.
ഐസിസിനെതിരായുള്ള യുദ്ധത്തിലെ രക്തസാക്ഷിയാണ് താനെന്നായിരുന്നു വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരുന്നത്.കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുടെ എല്ലാ വനിതാ വിഭാഗങ്ങളുടെയും സങ്കലനമാണ് ദി വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ഇതിലായിരുന്നു അന്റാര്‍ ജീവിതത്തിന്റെ നല്ലൊരു കാലം ചെലവഴിച്ചിരുന്നത്. വൈപിജിയിലെ 50,000ത്തോളം വരുന്ന പോരാളികളില്‍ 20 ശതമാനവും സ്ത്രീകളാണ്.ഈ യുവതിയുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Post Your Comments