ന്യൂഡൽഹി : ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ രഖയിൽ യുദ്ധം ചെയ്യുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയായ അബു ഉമർ അൽ ഹിന്ദി കൊല്ലപ്പെട്ടതായി ഒരു ദേശീയമാധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ അമൻ ടൻഡൽ മതം മാറിയാണ് അബു ഉമറായത് .അബു ഉമർ ഡിസംബർ 25 ന് കൊല്ലപ്പെട്ടെന്നാണ് ഐഎസ് അവകാശപ്പെടുന്നത്. സിറിയൻ ജനാധിപത്യ സേനയുമായുള്ള പോരാട്ടത്തിനിടെയാണ് അബു ഉമർ കൊല്ലപ്പെട്ടത്. 2014 ൽ കല്യാണിൽ നിന്ന് സിറിയയിലേക്ക് പോയ നാലു പേരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അബു ഉമർ . ഇതിൽ ഒരാൾ എൻ.ഐ.എ കസ്റ്റഡിയിലാണ്.
Post Your Comments