ദമാസ്‌കസ്: സിറിയയിലെ ഐഎസ് നിയന്ത്രിത പ്രദേശമായ റാഖയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടു. 155 മില്ലിമീറ്റര്‍ മാത്രമുള്ള ചെറിയ ഷെല്ലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ചെറുപീരങ്കിയായ എം777 ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. 15 മുതല്‍ 25 മൈല്‍ വരെ ദൂപരിധിയുള്ള ഹൗറ്റേഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമാണ് റാഖ. 2016 മാര്‍ച്ച് മുതല്‍ റാഖയിലുള്ള യുഎസ് നാവിക സേന ഇവിടുത്തെ പ്രാദേശിക സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ഐഎസിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നത്. കര-നാവിക ആക്രമണങ്ങള്‍ ഒരുപോലെ നടത്താനുള്ള പരീശീലനം നേടിയ യുഎസ് നാവികസേനയുടെ പ്രത്യേക സംഘമാണ് റാഖയിലുള്ളത്.
Post Your Comments