NewsIndia

റിലയന്‍സ് ജിയോ: നിരക്കുകള്‍ ഇനിയും കുറയും

മുംബൈ: റിലയന്‍സ് ജിയോ തങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ, കോള്‍ ഓഫറുകള്‍ മൂന്ന് മാസത്തിന് ശേഷവും തുടരുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കുകള്‍ കുറയ്ക്കുവാനുള്ള സാധ്യതയും കാണുന്നുണ്ട്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് റിലയൻസിന്റെ നീക്കം.

ഡിസംബര്‍ 31 വരെ ജിയോയില്‍ നിന്നുള്ള കോളുകള്‍, എസ് എം എസ്, ഇന്റര്‍നെറ്റ് എന്നിവ തീര്‍ത്തും സൗജന്യമാണ്. ജനുവരി മുതൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് മാത്രം പണം നൽകേണ്ടി വരും. 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത്.എത്രയും വേഗം 100 ദശലക്ഷം ഉപയോക്താക്കള്‍ എന്നതാണ് റിലയന്‍സിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button