NewsIndia

കാവേരി നദീജല തര്‍ക്കം: കര്‍ണ്ണാടകയില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നു

ബെംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതിയുത്തരവിനെത്തുടര്‍ന്ന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തു.അര്‍ധ രാത്രിയോടെ കെആര്‍എസ് അണക്കെട്ടില്‍ നിന്നും കബനിയില്‍ നിന്നുമാണ് വെള്ളം വിട്ടു കൊടുത്തത്.എന്നാൽ വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ഇന്നും തുടരുകയാണ്. ഇതേ തുടർന്ന് മാണ്ഡ്യയില്‍ ഇന്നും കര്‍ഷകര്‍ റോഡുപരോധിച്ചു.ഇന്നലെ തിരക്കേറിയ ബെംഗളൂരു-മൈസൂരു ഹൈവേ ഉപരോധിച്ചതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ഇതേതുടർന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകൾ ഓടിയിരുന്നില്ല.

പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ തീരുമാനിച്ചിട്ടുണ്ട്. സപ്തംബര്‍ ഒമ്പതിന് കര്‍ണാടകബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button