ദില്ലി സ്വദേശി പ്രീതി രതിയാണ് അയല്‍വാസിയായ അന്‍കൂര്‍ പന്‍വാറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദില്ലിയില്‍ പ്രീതിയുടെ അയല്‍വാസിയായിരുന്നു അന്‍കൂര്‍. ജോലി ലഭിച്ച പ്രീതിയെ അന്‍കൂറിന്റെ വീട്ടുകാര്‍ പ്രശംസിക്കുകയും ജോലിയില്ലാത്ത അന്‍കൂറിനെ ശകാരിക്കുകയും ചെയ്തിരുന്നു.
2013-ല്‍ നേവിയില്‍ നേഴ്‌സ് ആയി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍ എത്തിയതായിരുന്നു പ്രീതി. ട്രെയിനില്‍ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ പ്രീതിയെ പിന്തുടര്‍ന്നെത്തിയ അന്‍കൂര്‍ മുഖത്ത് ആസിഡൊഴിക്കുകയും രക്ഷപ്പെടുകയും ചെയ്തു.
ആസിഡ് ആക്രമണത്തില്‍ പ്രീതിയുടെ തൊണ്ടയും ശ്വാസകോശവും കരിഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു പ്രീതി.
Post Your Comments