ഗാന്ധിനഗര്‍ : മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. മൂവാറ്റുപുഴ മോഡല്‍ എച്ച്എസ്എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിദ്യാര്‍ഥിനിയെ മാറ്റി. 80 % പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയിലാണ്.
അധ്യാപിക അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്നും കത്തു കണ്ടെത്തിയതിനെ തുടര്‍ന്നു പ്രധാന അധ്യാപിക വിദ്യാര്‍ഥിനിയെ ഓഫീസിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്നു മറ്റു അധ്യാപകരുടെയും അനധ്യാപകരുടെയും മുന്നില്‍വച്ച് അപമാനിക്കുകയായിരുന്നു.
സംഭവത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി സ്കൂളില്‍ നിന്നും വീട്ടിലെത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥിനിയുടെ അലര്‍ച്ച കേട്ടു സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments