അജ്‌മാൻ: എമിറേറ്റിൽ ട്രാഫിക് പിഴയിൽ സ്വദേശികൾക്കു മാത്രമായുണ്ടായിരുന്ന ഇളവ് റദ്ദാക്കി. റോഡ് ക്യാമറകളിൽ കുടുങ്ങിയ പിഴസംഖ്യയാണ് പകുതി നിരക്കിൽ അടയ്ക്കാൻ ഗതാഗത വകുപ്പ് അവസരമൊരുക്കിയിരുന്നത്. 2003 മുതലുള്ള നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന ട്രാഫിക് പിഴയാണ് 50 ശതമാനം നൽകിയാൽ മതിയെന്ന നിയമം നിലനിന്നിരുന്നത്. ആനുകൂലൃം ലഭിക്കാൻ വ്യവസ്ഥയായി ഗതാഗത വകുപ്പ് മുന്നോട്ടുവച്ചത് ഒരു വർഷത്തിൽ 12 നിയമ ലംഘനങ്ങളിൽ കൂടരുതെന്നാണ് .
അജ്‌മാൻ പോലീസ് തലവൻ ബ്രി. ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽനുഐമി സെപ്റ്റംബർ നാലു മുതൽ പകുതി നിരക്കിൽ പിഴയടയ്ക്കാമെന്ന നിയമം റദ്ദാക്കിയതായി അറിയിച്ചു. വാഹനാപകടങ്ങളും അതുവഴിയുള്ള മരണനിരക്കും കുറയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ യത്‌നത്തിന്റെ ഭാഗമായാണ് പിഴയിളവ് റദ്ദാക്കുന്നത്. ഡ്രൈവർമാർ നിയമം പാലിച്ചു വാഹനമോടിക്കാൻ ശ്രദ്ധിക്കണം. എമിറേറ്റിലെ എല്ലാ റോഡുകളിലും മുന്നറിയിപ്പു ബോർഡുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് സുൽത്താൻ പറഞ്ഞു.
Post Your Comments