ഹാങ്ഷു: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലെ ഹാങ്ഷുവിലെത്തിയ ലോക നേതാക്കളിൽ ജനപ്രിയൻ ഇന്ത്യൻ മോദിയെന്ന് റിപ്പോർട്ട്. പ്രതിമകൾ നിർമിച്ച പ്രശസ്ത കലാകാരി വു സിയോലി പറയുന്നത് ഹാങ്ഷുവിലെ ലെമന്തു കൾച്ചറൽ കമ്പനിയുടെ ആർട്സ് ഷോപ്പിൽ വില്പ്പനയ്ക്ക് വച്ചിരിക്കുന്ന ജി-20 രാഷ്ട്രനേതാക്കളുടെ പ്രതിമകളിൽ ഏറ്റവും ഡിമാൻഡ് മോദിയുടെ പ്രതിമയ്ക്കാണെന്നാണ് .
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രത്തലവന്മാരുടെയും പ്രതിമകൾ വു സിയോലി നിർമ്മിച്ചിട്ടുണ്ട്. മോദിയുടെ പ്രതിമയാണ് വുവിന് പ്രിയപ്പെട്ടത് . വു പറയുന്നത് ഏറ്റവും സുന്ദരനായ നേതാവാണ് മോദി എന്നാണ്. മോദിയുടെ പ്രതിമയുടെ ചുമലിൽ ഒരു പ്രാവും പാദത്തിൽ പ്രത്യേകം നിർമ്മിച്ച ഒരു താമരയും വു ഉൾപ്പെടുത്തിയാണ് മറ്റ് പ്രതിമകളിൽ നിന്ന് മോദിയുടെ പ്രതിമ വ്യത്യസ്തയാക്കുന്നത്.
പ്രാവിനെ മോദിയുടെ ചുമലിൽ വച്ചത് ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനത്തിന്റെ ചിഹ്നമായിട്ടാണെന്ന് അവർ പറയുന്നു. അതു പോലെ താമര ഇന്ത്യയുടെ ഏറ്റവും പ്രധാന പുഷ്പമാണെന്ന് അറിയാമെന്നും അവർ പറഞ്ഞു. കാഴ്ചക്കാരുടെ ഇടയിലും ഇപ്പോൾ മോദി പ്രതിമ ഹീറോയാണ്.
മോദിയുടെ പ്രതിമ നിർമ്മിച്ചത് മോദിയുടെ ആയിരകണക്കിന് ഫോട്ടോകളും വിഡിയോകളും കണ്ട് അദ്ദേഹത്തെ പറ്റി പഠിച്ചതിന് ശേഷമാണെന്ന് വു പറഞ്ഞു.ഹാങ്ഷു ജി-20 ഉച്ചകോടിക്ക് വേദിയാകുന്നു എന്ന അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും അതിലേക്ക് തന്റേതായ സംഭാവന വേണമെന്നു തോന്നിയെന്നും വു പറഞ്ഞു. അങ്ങനെയാണ് പ്രതിമയുണ്ടാക്കാൻ താൻ തീരുമാനം എടുത്തതെന്നും 10 മാസം എടുത്താണ് പ്രതിമയുടെ നിർമാണം നടത്തിയതെന്നും വു കൂട്ടിച്ചേർത്തു.
ജി-20 രാഷ്ട്രനേതാക്കളുടെ പ്രതിമകൾ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് ഹാങ്ഷുവിലെ ലെമന്തു കൾച്ചറൽ കമ്പനിയുടെ ആർട്ട് ഷോപ്പിലാണ് .മോദിയുടെ കഴിഞ്ഞാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിം പിങിന്റേയും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും പ്രതിമകളാണ് ചൈനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ചത് മൂലം അദ്ദേഹത്തിന്റെ പ്രതിമ മാറ്റി അവസാന നിമിഷം തെരേസ മേയുടെ പ്രതിമ നിർമിക്കാനും വു സിയോലിക്ക് സാധിച്ചു.
Post Your Comments