ചാരുംമൂട്: വീട്ടുവഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരക്കുളം വേടരപ്ലാവ് സതീഷ് ഭവനത്തില്‍ സതീഷ് കുമാറാണ് (38) മരിച്ചത്. ഭാര്യ പ്രിയയെ (28) കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 7-30 ഓടെയായിരുന്നു സംഭവം.
വീട്ടു വഴക്കിനിടെ സതീഷ് കിണറ്റില്‍ ചാടുകയായിരുന്നു. ഇതിന് പിന്നാലെ പ്രിയയും ചാടി. സംഭവസമയം മക്കളായ അഭിരാമിയും (6) ആദിഷും (രണ്ടര) മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്.
തൊട്ടടുത്ത ക്ഷേത്രത്തിലുണ്ടായിരുന്നവരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സതീഷ് മരിച്ചു.ബേക്കറി ജീവനക്കാരനാണ് സതീഷ്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.സതീഷിന്റെ മൃതദേഹം കറ്റാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments