India

യുവ ഗായിക എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുഡ്ഗാവ് : യുവ ഗായിക എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ പ്രശ്‌സത ഗായിക സപ്ന ചൗധരി(21) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡല്‍ഹിയിലെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലായ സപ്‌നയെ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

രാഗിണി എന്ന പാട്ടിലൂടെ പ്രത്യേക ദളിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് കേസെടുത്തതില്‍ മനംനൊന്താണ് സപ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരു സ്‌റ്റേജ് ഷോയില്‍ അവതരിപ്പിച്ച പാട്ടിലൂടെ ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഗുഡ്ഗാവ് പൊലീസ് സപ്നക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുകയായിരുന്നു. എന്നാല്‍ പാട്ടിലൂടെ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇതേ ഗാനം ഇതിനു മുമ്പ് പ്രശ്‌സതരായ കലാകാരന്‍മാര്‍ പാടിയുണ്ടെന്നും സപ്ന വ്യക്തമാക്കിയിരുന്നു. പാട്ടിന്റെ വരികളില്‍ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും സപ്ന പറഞ്ഞിരുന്നു.

എന്നാല്‍ സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പൊലീസ് എസ്‌സി/എസ്ടി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഖേദ പ്രകടനം നടത്തിയ ശേഷവും സപ്‌നക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അക്രമം തുടര്‍ന്നു. ജീവിക്കാന്‍ വേണ്ടിയാണ് ഗാനരംഗത്ത് വന്നതെന്നും ആരോപണങ്ങളിലൂടെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയാണെന്നും എഴുതിവെച്ചാണ് സപ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button