തിരുവനന്തപുരം● തിരുവനന്തപുരം-മുംബൈ റൂട്ടില്‍ ഇന്‍ഡിഗോ തങ്ങളുടെ രണ്ടാമത്തെ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 10 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 10.35 ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 6E449 വിമാനം 12.45 ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനമായ 6E448 ഉച്ചതിരിഞ്ഞ് 2.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.50 ന് മുംബൈയില്‍ എത്തിച്ചേരും.
നിലവില്‍ തിരുവനന്തപുരം-മുംബൈ റൂട്ടില്‍ ഇന്‍ഡിഗോ ഒരു പ്രതിദിന സര്‍വീസാണ് നടത്തുന്നത്. പുതിയ സര്‍വീസോടെ ഈ റൂട്ടിലെ നോണ്‍-സ്റ്റോപ് വിമാനങ്ങളുടെ എണ്ണം നാലാകും. ഇന്‍ഡിഗോയ്ക്ക് പുറമേ എയര്‍ഇന്ത്യയും, ജെറ്റ് എയര്‍വേയ്സുമാണ് പ്രതിദിനം ഓരോ സര്‍വീസ് നടത്തുന്നത്.
Post Your Comments