NewsDevotional

ഇന്ന് വിനായക ചതുര്‍ത്ഥി

മഹാദേവന്റേയും പാര്‍വ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുര്‍ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കില്‍ അര്‍ച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളില്‍ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പില്‍ സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവര്‍ദ്ധനവിന് ഉത്തമമാണ്.ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാല്‍ അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്‌നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണനാഥനായ ഗണപതിക്ക് പ്രാധാന്യം നല്‍കികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. ഗണേശ്വരന്റെ പിറന്നാള്‍ ദിനത്തില്‍ ഓരോ വ്യക്തിയുടെ പേരിലും നാളിലും ചതുര്‍ഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം,ഗൃഹ നിര്‍മ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. വിനായകചതുര്‍ഥിയില്‍ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വര്‍ണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.
ഒരിക്കല്‍ പിറന്നാള്‍ സദ്യയുണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഗണപതിഭഗവാന്‍ വയര്‍ നിറഞ്ഞതിനാല്‍ ബാലന്‍സ് തെറ്റി വീണു. ഇതു കണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ”വിനായക ചതുര്‍ഥി ദിവസം നിന്നെ ദര്‍ശിക്കുന്നവര്‍ക്കെല്ലാം ദുഷ്‌പേര് കേള്‍ക്കാന്‍ ഇടയാവട്ടെ” എന്ന് ശപിക്കുകയും ചെയ്തു. അതിനാല്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു. കേതുദശാദോഷമനുഭവിക്കുന്നവര്‍ ദോഷപരിഹാരമായി വിനായകചതുര്‍ഥി ദിനത്തില്‍ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാല്‍ അതിവേഗ ഫലസിദ്ധി ലഭിക്കും

ഉദിഷ്ഠ കാര്യ സിദ്ധിക്കായി ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് ,
വിഘ്‌നനിവാരണത്തിനായി ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് എന്നീ ഗണപതി ഗായത്രികള്‍ 108 തവണ വിനായകചതുര്‍ഥി ദിവസം ചൊല്ലാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button