ഖത്തറിനും കുവൈത്തിനും യുദ്ധവിമാനങ്ങൾ വിൽക്കുന്നതു സംബന്ധിച്ച് അമേരിക്കയുടെ തീരുമാനം ഉടൻ. 400 കോടി യുഎസ് ഡോളർ മുടക്കി 36 എഫ് 15 യുദ്ധവിമാനങ്ങൾ ഖത്തറും 300 കോടി യുഎസ് ഡോളർ മുടക്കി 24 എഫ്ഇ 18 ഇഎഫ് സൂപ്പർ ഹോർണെറ്റ്സ് വിമാനങ്ങളുമാണ് കുവൈത്ത് വാങ്ങുന്നത്.
യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നിർദേശത്തിനു പെന്റഗണും വിദേശകാര്യവകുപ്പും അനുമതി നൽകിയിരുന്നെങ്കിലും ഇനി ദേശീയ സുരക്ഷാ കൗൺസിലിന്റെയും വൈറ്റ് ഹൗസിന്റെയും അനുമതി ലഭിക്കണം. വൈറ്റ് ഹൗസ് അനുമതി നൽകി വിവരം യുഎസ് കോൺഗ്രസിനെ അറിയിക്കും. അതിനുശേഷം 40 ദിവസം കഴിയുമ്പോൾ ഇടപാട് പരസ്യമാക്കും. ബരാക് ഒബാമ സ്ഥാനമൊഴിയുന്നതിന് മുൻപ് തന്നെ അനുമതി ലഭിക്കും എന്നാണ് സൂചന. ഗൾഫ് രാജ്യങ്ങൾക്ക് എഫ് 15 നൽകുന്നതിനെതിരെ ഇസ്രയേലിന്റെ സമ്മർദ്ദമാണ് തീരുമാനം വൈകാൻ കാരണം. ഗൾഫ് രാജ്യങ്ങൾ യുദ്ധവിമാനങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീതി
Post Your Comments