വാഷിംഗ്ടണ്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മുന്‍ സൈനിക മേധാവിയുടെ മകനെ തിരിച്ചുകിട്ടുന്നതിനായി തടവില്‍ കിടന്നിരുന്ന അല്‍-ഖ്വയ്ദ നേതാവിന്റെ മക്കളെ പാകിസ്ഥാന്‍ വിട്ടയച്ചു. പാകിസ്താനിലെ അല്‍-ഖ്വയ്ദ നേതാവിന്റെ പെണ്‍മക്കളെ വിട്ടയച്ചതായാണ് വെളിപ്പെടുത്തല്‍. അല്‍-ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ രണ്ട് പെണ്‍മക്കളെയും മറ്റൊരു യുവതിയെയുമാണ് വിട്ടയച്ചത്.
പാകിസ്താന്റെ മുന്‍ സൈനിക മേധാവി ജനറല്‍ അഷ്‌റഫ് പര്‍വേസ് കയാനിയുടെ മകനെ വിട്ടു കിട്ടുന്നതിനായിരുന്നു ഈ നടപടി. അല്‍ ഖ്വയ്ദയെ അനുകൂലിക്കുന്ന അല്‍ മസ്‌ര എന്ന മാസികയെ ഉദ്ധരിച്ച് ലോംഗ് വാര്‍ ജേണല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് അവസാനം പുറത്തിറങ്ങിയ പതിപ്പിലാണ് വെളിപ്പെടുത്തല്‍.
സവാഹിരിയുടെയും ഷെയ്ഖ് മര്‍ജന്‍ സലീം എന്നയാളുടെയും പെണ്‍മക്കളെ പാക് സൈന്യം അനധികൃതമായി തടങ്കലില്‍ ആക്കിയെന്നാണ് അല്‍-ഖ്വയ്ദയുടെ അവകാശവാദം. ഇവരെ വിട്ട് കിട്ടുന്നതിന് പാക് മുന്‍ സൈനിക മേധാവിയുടെ മകനെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
Post Your Comments