ധാക്ക: 1971 ല്‍ പാകിസ്താനെതിരെ നടന്ന യുദ്ധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജമാഅത്ത് നേതാവിനെ ശനിയാഴ്ച ബംഗ്ലാദേശ് തൂക്കിലേറ്റി. ശനിയാഴ്ച ബംഗ്ലാദേശ് സമയം രാത്രി പത്തരയ്ക്ക് . ജമാഅത്തിന്റ പ്രധാന സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്ന മിര്‍ ക്വാസെം അലിയെയാണ് തൂക്കിലേറ്റിയത്.
പ്രസിഡന്റിന്റെ ദയാവായ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലായിരുന്നു ശിക്ഷാവിധി നടപ്പിലാക്കല്‍. ബംഗ്ലാദേശില്‍ എട്ട് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംഭവത്തില്‍ പ്രതിഷേധിച്ച് ജമാഅത്ത് പ്രവര്‍ത്തകര്‍.അലി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രത്യേക ട്രൈബ്യൂണലിന് രൂപം കൊടുത്തതിന് ശേഷം തൂക്കിലേറ്റപ്പെടുന്ന ആറാമത്തെയാളാണ് . ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന എതിരാളികളായ ജമാഅത്ത് ഇസ്‌ലാമിയില്‍പ്പെട്ടവരാണ് ഇതില്‍ അഞ്ച് പേരും.
ജമാഅത്ത് ഇസ്‌ലാമിക്ക് ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1975-ല്‍ ഷെയ്ഖ് മൂജീബുള്‍ റഹ്മാന്റെ മരണശേഷം ജമാഅത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരികയായിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ അലിയുടെ ദയാവായ്പിനുള്ള അവസാന അപേക്ഷ തള്ളിയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. തുടര്‍ന്ന് പ്രസിഡന്റും ശിക്ഷാവിധിക്ക് അനുവാദം നല്‍കുകയായിരുന്നു. പ്രത്യേക ട്രൈബ്യൂണല്‍ 2014 നവംമ്പറിലായിരുന്നു അലിക്ക് വധശിക്ഷ വിധിച്ചത്.
Post Your Comments