കോട്ടയം:എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എപ്പോഴെത്തിച്ചേരും എന്ന ആശങ്കയാണ് യാത്രക്കാർക്ക് . ഇരട്ടപ്പാത അല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കില്‍ ട്രെയിന്‍ ഏത് സ്റ്റേഷനിലും പിടിച്ചിടാം.എന്നാൽ യാത്രക്കാർക്ക് ഇനി ആശങ്കയില്ലാതെ യാത്രചെയ്യാം .പ്രശ്നത്തിന് പരിഹാരമായി , യാത്രക്കാർക്ക് ആശ്വാസമേകികൊണ്ട് ചെങ്ങന്നൂര്‍ – തിരുവല്ല രണ്ടാം റെയില്‍പാതയുടെ കമ്മിഷനിങ് നടന്നു.പുതിയ പാതയില്‍ ഇന്നലെ ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കന്നിയോട്ടം വിജയകരമായി നടത്തി.
ട്രാക്കിലെ അവസാനവട്ട ജോലികള്‍കൂടി പൂര്‍ത്തിയായതോടെ വൈകിട്ടു 4.10 നു തിരുവല്ലയില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ 4.22 നു ചെങ്ങന്നൂര്‍ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. 3.59 നാണു ട്രെയിന്‍ തിരുവല്ലയില്‍ എത്തിയത്. ഇതോടെ ചിങ്ങവനത്ത് ട്രയിന്‍ പിടിച്ചിടുന്ന പതിവ് ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.പുതിയ പാത നിലവില്‍ വന്നതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ റൂമില്‍ പുതുതായി സിഗ്നല്‍ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള 12 കിലോമീറ്റര്‍ പാതയാണ് ഇനി കമ്മീഷന്‍ ചെയ്യാനുള്ളത്. ഈ പാത കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ കോട്ടയം, എറണാകുളം, കായംകുളം പതയിലെ 73 കിലോമീറ്റര്‍ ഇരട്ടപ്പാതയാകും. ഇതോടെ ക്രോസിങ്ങ് മൂലം നഷ്ടപ്പെട്ടിരുന്ന മണിക്കൂറുകള്‍ ലാഭിക്കാനാവും. കഴിഞ്ഞ 25ന് സുരക്ഷാ കമ്മീഷണര്‍ പിറവം റോഡ് മുതല്‍ കുറുപ്പന്തറ പാതയും പരിശോധന നടത്തി റെയില്‍വേ ബോര്‍ഡിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ പഴയ സിഗ്നല്‍ സംവിധാനം മാറ്റി പൂര്‍ണ്ണമായും പുതിയ സിഗ്നല്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 25ന് പുതിയ പാതയില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ സുദര്‍ശന്‍ നായിക്കിന്റെ നേതൃത്വത്തില്‍ സ്പീഡ് ട്രയല്‍ നടത്തിയിരുന്നു.
Post Your Comments