ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും അനാരോഗ്യത്തിലേക്കാണ് വഴി വയ്ക്കുന്നത്.
പലതിനും മഞ്ഞൾ നല്ലതാണെന്ന് പറയാറുണ്ട്. മുഖ സൗന്ദര്യത്തിനും മറ്റും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പക്ഷെ മഞ്ഞൾ ചിലപ്പോഴൊക്കെ അപകടകാരിയുമാണ്. 600-ലധികം ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് മഞ്ഞളിന് കഴിയും. എന്നാല്‍ ഇതില്‍ തന്നെ അനാരോഗ്യത്തിലേക്ക് വഴിവയ്ക്കും.
മറ്റേതൊരു പദാര്‍ത്ഥത്തേയും പോലെ മഞ്ഞളിനെ പെട്ടെന്ന് ശരീരം സ്വീകരിക്കില്ല. പ്രത്യേകിച്ച് ദിവസേന ഉള്ള ഉപയോഗമാകുമ്പോൽ ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കും. ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ കാരണമാകുന്നു. മഞ്ഞളിന്റെ ദിവസേന ഉള്ള ഉപയോഗം പലപ്പോഴും ചൂട് വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ മഞ്ഞളിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കരളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടാൻ സാധ്യത ഉണ്ട്.
പലപ്പോഴും മൂത്രത്തിന്റെ അളവ് കുറയ്ക്കുന്നതിന് മഞ്ഞള്‍ കാരണമാകുന്നു. മാത്രമല്ല ദിവസേന ഉള്ള ഉപയോഗം മൂത്രത്തിന്റെ നിറം മാറ്റത്തിനും സഹായിക്കുന്നു. മഞ്ഞളിന്റെ അളവ് അരടീസ്പൂണില്‍ കൂടുതലാവാന്‍ പറ്റില്ല. പലപ്പോഴും മഞ്ഞളിന്റെ അളവ് ഇതിലധികമാകുമ്പോഴാണ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
Post Your Comments