കൊച്ചി : മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തു. കെ.ബാബുവിനെതിരെ എഫ്‌ഐആറില്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിജിലന്‍സിന്റെ പുതിയ നീക്കം.
കെ.ബാബുവുമായി അടുത്ത് ബന്ധമുള്ള പി എ നന്ദകുമാര്‍, തോപ്പില്‍ ജോജി, ജിജോ എന്നിവരിലേക്കും അന്വേഷണം നീട്ടാനാണ് വിജിലന്‍സ് തീരുമാനം. ഇതിന്റെ ഭാഗമായി നന്ദകുമാറിന്റെ ഭാര്യയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കൂടാതെ ബിനാമി എന്ന പറയുന്ന ബാബുവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വസ്തുതകളും രേഖകളും സാമഗ്രമായി പരിശോധിക്കാനാണ് ഇവരുടെ നീക്കം. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് പറയുന്നവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേരിലുള്ള അഞ്ചോളം ലോക്കറുകള്‍ തുറന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബാബുവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ബിനാമികളില്‍ നിന്നും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് നാളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയേക്കും. വിജിലന്‍സ് കണ്ടെത്തല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന നിലപാടിലാണ് കെ.ബാബു.
Post Your Comments