IndiaNews

വിവാദ വീഡിയോ: എഎപി നേതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സന്ദീപ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. സന്ദീപ് കുമാറും സ്ത്രീകളുമൊത്തുള്ള വീഡിയോ ദൃശ്യവും ചില ഫോട്ടോകളും പുറത്തുവന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന് നാല്‍പ്പതുകാരി പരാതിപ്പെട്ടിരുന്നു. ഈ വീഡിയോ പുറത്തായതിനെ തുടർന്ന് സ്ത്രീ എന്‍ജിഒയെ സമീപിക്കുകയും സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനില്‍ പരാതിനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ വിക്രംജിത് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button