വാഷിങ്ടണ്‍ : പുതുതായി കണ്ടെത്തിയ മത്സ്യത്തിന് നല്‍കിയത് ഒരു പ്രമുഖ വ്യക്തിയുടെ പേര്. മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേരാണ് നല്‍കിയത്. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ട്വീപിനടുത്തായി 300 അടി താഴ്ചയില്‍ നിന്നുമാണ് പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്.
പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ ഒബാമ പുലര്‍ത്തുന്ന ആഗോള കാഴ്ചപ്പാടിനെ ആദരിക്കുന്നതിനാണ് നിറപ്പകിട്ടുള്ള കുഞ്ഞന്‍ മത്സ്യത്തിന് ഒബാമയുടെ പേര് നല്‍കിയത്. നേരത്തേ അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മത്സ്യത്തിനും ഒബാമ എന്നായിരുന്നു പേരിട്ടത്. മുന്‍ യുഎസ് പ്രസിഡന്റുമാരായ റൂസ് വെല്‍റ്റ്, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍ എന്നിവരുടെ പേരുകളും നേരത്തേ ചില മത്സ്യങ്ങള്‍ക്ക് ഇട്ടിരുന്നു.
Post Your Comments