മോസ്കോ: ഉസ്‌ബകിസ്ഥാൻ പ്രസിഡന്‍റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിമോവിന്‍റെ നില ഗുരുതരമാണെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.രാജ്യം സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞ 1991 മുതൽ പ്രസിഡന്‍റ് പദവിയിൽ തുടരുകയായിരുന്നു കരിമോവ്.ശനിയാഴ്ച്ച കരിമോവിന്റെ നാടായ സമര്‍ഖണ്ഡില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. കരിമോവിന്റെ വിയോഗത്തില്‍ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കരീമോവിന്‍റെ പിൻഗാമി ആരായിരിക്കുമെന്നു ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments