IndiaNews

തെരുവുനായകളെ സംരക്ഷിച്ചതിനു യുവതിയെ ആക്രമിക്കാൻ ശ്രമം

ബെംഗളൂരു: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുത്ത യുവതിയെ ആക്രമിക്കാൻ ശ്രമം. ഐടി കമ്പനി വനിതാ മാനേജരെയാണ് തെരുവുനായ്ക്കളെ ഊട്ടരുതെന്ന മുന്നറിയിപ്പു വകവയ്ക്കാത്തതിനെ തുടർന്ന് അജ്ഞാതർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുപ്പത്തിയാറുകാരിയായ യുവതി ബൊമ്മനഹള്ളി കോടിചിക്കനഹള്ളിയിലെ വീടിനു മുന്നിൽ പതിനാലോളം തെരുവുനായ്ക്കൾക്കാണ് ഭക്ഷണം നൽകിവന്നത്. പലപ്രാവശ്യം ഇതിൽ അരിശംകൊണ്ടു സമീപവാസികൾ രംഗത്തുവന്നിട്ടുണ്ടെങ്കിലും മൃഗസ്നേഹിയായ ഇവർ അവരെ ബോധവൽക്കരിച്ചു വിടുമായിരുന്നു.

നിരന്തരം മുന്നറിയിപ്പു നൽകിയിട്ടും വകവയ്ക്കാതായപ്പോഴാണു റോഡിൽ നായ്ക്കളെ ഊട്ടുന്നതിനിടെ തിങ്കളാഴ്ച രാവിലെ യുവതിയെ ഉപദ്രവിക്കാൻ ശ്രമമുണ്ടായത്. ഇവർ ഫോണിൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയപ്പോൾ അക്രമികൾ കടന്നുകളയുകയായിരുന്നുവെന്നു പറയുന്നു. അക്രമികളുടെ വിഡിയോ ക്ലിപ്പിങ് സഹിതം ബൊമ്മനഹള്ളി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ വിസമ്മതിച്ചെന്ന് ആരോപണമുണ്ട്. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി എം.ബി.ബോറലിംഗയ്യ ഇടപെട്ടാണു കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button