മരിച്ചുപോയ കാമുകിയുടെ ശവകല്ലറയില്‍ നിന്നും നിരന്തരം ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കാമുകന്‍ കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച.
മധ്യഅമേരിക്കയിലെ വെസ്റ്റേണ്‍ ഹോണ്‍ഡുറാസ് എന്ന സ്ഥലത്താണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. നെയ്‌സി പെറസ് എന്ന പതിനാറുകാരിയുടെ കുഴിമാടത്തില്‍ നിന്നാണ് ശബ്ദം കേട്ടത്. ഹൃദയാഘാതം മൂലമാണ് നെയ്‌സി മരിക്കുന്നത്. ഡോക്ടറുമാരും മരണം സ്ഥിരീകരിച്ച ശേഷമാണ് സംസ്‌ക്കാരചടങ്ങുകള്‍ നടത്തിയത്. മരണസമയത്ത് നെയ്‌സി ഗര്‍ഭിണിയായിരുന്നു.
സംസ്‌കാരത്തിന്റെ പിറ്റേദിവസം കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ ചെന്ന കാമുകനാണ് ആദ്യമായി ശബ്ദം കേള്‍ക്കുന്നത്. ഞെരക്കവും മൂളലും കണക്കെയുള്ള ശബ്ദം കേട്ട് ഭയചകിതനായ അയാള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ സാന്നിധ്യത്തില്‍ ശവകല്ലറ തുറക്കുകയായിരുന്നു. നെയ്‌സി ചിലപ്പോള്‍ മരിച്ചുകാണില്ല എന്ന പ്രതീക്ഷയില്‍ നിരവധി മണിക്കൂറുകളെടുത്താണ് ശവകല്ലറ തുറന്നത്. എന്നാല്‍ ശബ്ദമൊന്നും മറ്റാര്‍ക്കും കേള്‍ക്കാനായില്ല. നെയ്‌സി മരിച്ചുവെന്നു തന്നെയാണ് ഒപ്പമുണ്ടായിരുന്ന ഡോക്ടറും സ്ഥിരീകരിച്ചത്. ശബ്ദം ഒരുപക്ഷെ കാമുകന്റെ ഭ്രമാത്മകതയാവുമെന്ന അനുമാനത്തില്‍ ഏവരുമെത്തിയെങ്കിലും ശവകല്ലറയുടെ ഗ്ലാസ് പൊട്ടിയിരിക്കുന്നത് ദുരൂഹമായി തന്നെ അവശേഷിച്ചു.
Post Your Comments