NewsSports

ചരിത്രം തിരുത്തിക്കുറിക്കാൻ യോഗേശ്വർ

ന്യൂഡല്‍ഹി: ചരിത്രത്തിനരികെ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും യോഗേശ്വര്‍.

പ്രാഥമിക ഉത്തേജക മരുന്ന് പരിശോധനയില്‍ 2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്രുല്‍ അസഗരോവ് പരാജയപ്പെട്ടുവെന്ന വാര്‍ത്തയാണ് യോഗേശ്വറിന് ഗുണം ചെയ്യുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, വാഡ ഈ വിവരം ഇതുവരെ യുണൈറ്റഡ് വേള്‍ഡ് റസലിങ്ങിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തൊഗ്രുലിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കും.

അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് വെള്ളി ലഭിച്ചത് 2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്. എന്നാല്‍, 2013ല്‍ കാറപകടത്തില്‍ മരിച്ച കുത്‌കോവിനോടുള്ള ആദരസൂചകമായി വെള്ളി മെഡല്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ സൂക്ഷിച്ചോട്ടെ എന്ന നിലപാടാണ് യോഗേശ്വർ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button