നകോര്‍: മോണിക്ക ബസ്രയെന്ന സ്ത്രീയുടെ രോഗശാന്തിയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ചികില്‍സിച്ച ഡോക്ടര്‍മാരും വത്തിക്കാനും. 1998ല്‍ അര്‍ബുദ ബാധിതയായ മോണിക്കയ്ക്ക് രോഗശാന്തിയുണ്ടായത് മദറിന്റെ അത്ഭുത പ്രവൃത്തി മൂലമാണെന്ന് മോണിക്ക തന്നെ ഒരു മാധ്യമത്തിന് നൽകിയ വെളിപ്പെടുത്തൽ ആയിരുന്നു.
എന്നാൽ ഡോക്ടർമാർ ഇതിനെ അംഗീകരിക്കുന്നില്ല. മോണിക്ക പറയുന്നത് ഇങ്ങനെ ” അർബുദ ബാധിതയായ തനിക്കു നടക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. ഈ സമയത്താണ് മദര്‍ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ തന്നെ കണ്ടുമുട്ടുന്നത്.” തുടര്‍ന്നിവര്‍ മോണിക്കയെ ചെറിയ പ്രാര്‍ത്ഥന മുറിയിലെത്തിച്ചു.
മോണിക്കയെ കന്യാസ്ത്രീകള്‍ മദര്‍ തെരേസയുടെ ചിത്രം കാണിച്ചു. പെട്ടെന്ന് ഫോട്ടോയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുണ്ടായി. ഇതോടെ മോണിക്കയെ കന്യാസ്ത്രീകള്‍ താങ്ങി കിടക്കയില്‍ കിടത്തി.വയറില്‍ മതചടങ്ങുകള്‍ക്കുപയോഗിക്കുന്ന പതക്കം അമര്‍ത്തി അവര്‍ മോണിക്കയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അന്ന് അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് മോണിക്ക കണ്ണ് തുറന്നത്.
തന്റെ ശരീരത്തിലുണ്ടായ മാറ്റം മോണിക്ക തിരിച്ചറിഞ്ഞു. വയറിലുണ്ടായ അര്‍ബുദബാധ മാഞ്ഞുപോയതായും അവര്‍ മനസിലാക്കി. മോണിക്ക തന്റെ രോഗശാന്തിയെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത് ഇപ്രകാരമാണ്. 2002ല്‍ മോണിക്കയുടെ രോഗശാന്തിയെ വത്തിക്കാന്‍ മദര്‍ തെരേസയുടെ അല്‍ഭുത പ്രവൃത്തിയായാണ് വിലയിരുത്തിയത്. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് അല്‍ഭുത പ്രവൃത്തികളില്‍ ഒന്നാണ് മോണിക്കയുടേത്.
എന്നാൽ ഇതിനു നേരെ വിപരീതമാണ് മോണിക്കയെ ചികിൽസിച്ച ഡോക്ടർമാരുടെ അഭിപ്രായം.ഈ വാദങ്ങളോട് വിയോജിച്ചു കൊണ്ട് ചികില്‍സിച്ച രഞ്ജന്‍ മുസ്തഫി എന്ന ഡോക്ടർ പറയുന്നത് മോണിക്കയ്ക്ക് അര്‍ബുദമില്ലായിരുന്നുവെന്നും വയറില്‍ ഒരു മുഴ മാത്രമാണുണ്ടായിരുന്നതെന്നും കൂടാതെ മോണിക്കയ്ക്ക് ക്ഷയരോഗമുണ്ടായിരുന്നുവെന്നുമാണ്.
ബലൂര്‍ഘാട്ടിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മോണിക്ക ക്ഷയരോഗത്തിന് ചികില്‍സയിലായിരുന്നു. ഈ ചികില്‍സ ഫലം കണ്ടതോടെയാണ് മോണിക്കയ്ക്ക് രോഗശാന്തിയുണ്ടായതെന്നും ഡോക്ടര്‍ പറഞ്ഞു.മോണിക്കയുടെ രോഗശാന്തിയെ കുറിച്ച് 2 അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കാത്തലിക് സഭയുടെ പ്രാദേശിക കമ്മിറ്റി ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments