കൊൽക്കത്ത: ദേശീയപണിമുടക്കായ ഇന്ന് സർക്കാർ ശാപങ്ങളിൽ ജോലിക്കെത്തിയ ജീവനക്കാർക്ക് ഒരു ദിവസത്തെ അധിക ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി മമതാ ബാനർജി.ദസറ അവധിക്ക് അധികമായി ഒരുദിവസം അവധിയും ഇന്ന് ജോലിക്കെത്തിയവർക്ക് മമത പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കിനെ ജനങ്ങൾ അനുകൂലിക്കാതിരിക്കാനായി മമത ബോധവൽക്കരണം നടത്തിയിട്ടുണ്ട്. പണിമുടക്കിനെതിരെ തൃണമൂൽ കോൺഗ്രെസ് മുൻപും രംഗത്ത് വന്നിരുന്നു. പലയിടത്തും തൃണമൂൽ കോൺഗ്രെസ്സുകാരും സമരക്കാരും ഏറ്റുമുട്ടിയിരുന്നു.ബംഗാളിൽ പണിമുടക്ക് ഭാഗികമായിരുന്നു. സർക്കാർ പണിമുടക്കിനെ നേരിടാൻ ശക്തമായ നടപടികൾ എടുത്തിരുന്നു.
Post Your Comments