
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് ബംഗാളിൽ നടക്കുന്നത്. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടെ പിന്നിലാണ്. ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ലീഡ് നില 100 സീറ്റുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് .
read also:ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു മണ്ഡലത്തിൽ പോലും ലീഡ് നേടാനാകാതെ സിപിഎം- കോൺഗ്രസ് സഖ്യം
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് റിപ്പബ്ലിക്ക്-സിഎന്‍എസ് എക്സിറ്റി പോള്‍ സര്‍വേ ഫലം ശരി ആകുമോയെന്ന പ്രതീക്ഷയിലാണ് അണികൾ. മമത സര്‍ക്കാരിനെ പിന്തള്ളി വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
ബിജെപി 138 മുതല്‍ 148 സീറ്റുവരെ നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് 128 മുതല്‍ 138 സീറ്റുവരെയാണ് സര്‍വേ പ്രവചിക്കുന്നത്.
Post Your Comments