NewsLife StyleUncategorized

ഈ 7 സൂചനകള്‍ പറയും ഭാര്യ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാണോ എന്ന്

പണ്ടു കാലങ്ങളിലെ സ്‌ത്രീകള്‍ ഭര്‍ത്താവിന്റെ നിയന്ത്രണം ഇഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. സ്‌ത്രീകള്‍ ഏറെക്കുറെ സ്വയംപര്യാപ്തരായിക്കൊണ്ടിരിക്കുന്നു. തൊഴില്‍രംഗത്ത് സ്‌ത്രീ സാന്നിദ്ധ്യം ഏറിയതോടെ, അവരുടെ വരുമാനം വര്‍ദ്ധിച്ചു. പല കാര്യങ്ങളും സ്വന്തമായി ചെയ്യാമെന്ന നിലയായി. എന്നാല്‍ ഇക്കാലത്തും ചില ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്.

1. എല്ലാക്കാര്യത്തിലും ഇടപെടും-
വീട്ടിലെ എന്തു കാര്യവും ആയിക്കോട്ടെ, അതിലെല്ലാം ഇടപെടുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. ഭക്ഷണം, യാത്ര, വീട്ടുസാധനങ്ങള്‍ വാങ്ങുന്നത്, പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്, ഷോപ്പിംഗ് അങ്ങനെ എല്ലാം കാര്യത്തിലും സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ ഭാര്യയെ ഭര്‍ത്താവ് അനുവദിക്കില്ല. എല്ലാത്തിലും സ്വന്തം താല്‍പര്യവും ഇഷ്‌ടങ്ങളും അടിച്ചേല്‍പ്പിക്കാനായിരിക്കും ഭര്‍ത്താവ് ശ്രമിക്കുക.

2. പാസ്‌വേഡുകള്‍ പങ്കുവെയ്‌ക്കണം-
ഭാര്യയുടെ സോഷ്യല്‍ മീഡിയ, ഇ-മെയില്‍, ബാങ്കിംഗ് പാസ്‌വേഡുകള്‍ അറിഞ്ഞിരിക്കണമെന്ന് ചില ഭര്‍ത്താക്കന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ പാസ്‌വേഡ് ഭാര്യ ചോദിച്ചാല്‍ എത്രത്തോളം പേര്‍ അത് നല്‍കാന്‍ തയ്യാറാകുമോ ആവോ

3, ചെറിയ തീരുമാനങ്ങള്‍ പോലും എടുക്കാനാകില്ല-
ജീവിതത്തില്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങളുണ്ടാകും. അത്ര പ്രാധാന്യമല്ലാത്തതാണെങ്കില്‍ക്കൂടി ഭര്‍ത്താവിനോട് ആലോചിച്ചേ ചെയ്യാന്‍ പാടുള്ളുവെങ്കില്‍ ഒരു സ്‌ത്രീയെ സംബന്ധിച്ച് എത്ര കഷ്‌ടമായിരിക്കും അത്.

4, ഭാര്യവീട്ടുകാരെയും സുഹൃത്തുക്കളെയും കുറ്റപ്പെടുത്തുക
ഭാര്യയെ എപ്പോഴും ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ചില ഭര്‍ത്താക്കന്‍മാര്‍ ശ്രമിക്കും. ഇതിനായി മറ്റുള്ളവരില്‍നിന്ന് അവളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും. ഉദാഹരണത്തിന് ഭാര്യ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഇഷ്‌ടപ്പെടാത്തതിനാല്‍ എപ്പോഴും അവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.

5, എപ്പോഴും ഫോണ്‍വിളി-
എന്തെങ്കിലും ആവശ്യത്തിന് ഭാര്യ പുറത്തുപോകുന്നുവെന്ന് ഇരിക്കട്ടെ. ചില ഭര്‍ത്താക്കന്‍മാര്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഇടയ്‌ക്കിടെ വിളിച്ചുകൊണ്ടിരിക്കും. നി എവിടെയെത്തി, എപ്പോള്‍ മടങ്ങും ഇതൊക്കെയാകും ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍

6, വരുമാനം പങ്കുവെയ്‌ക്കണം-
ജോലിക്കു പോകുന്ന ഭാര്യയുടെ ശമ്പളം തനിക്ക് കൂടി അവകാശപ്പെട്ടതാണെന്നാണ് ചില ഭര്‍ത്താക്കന്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഭാര്യമാര്‍ ശമ്പളം കിട്ടിക്കഴിഞ്ഞാല്‍, അത് പൂര്‍ണമായോ ഭാഗികമായോ ഭര്‍ത്താവിനെ ഏല്‍പ്പിക്കാറുണ്ട്. അതേസമയം ചെലവ് നിയന്ത്രിക്കുന്നതിനായി ശമ്പളം ഭാര്യയുടെ കൈവശം സൂക്ഷിക്കാന്‍ നല്‍കുന്ന ഭര്‍ത്താക്കന്‍മാരുമുണ്ട്.

7, ഫോണ്‍ പരിശോധന
ഭാര്യയുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും, മെയിലും ചാറ്റ് വിശദാംശങ്ങളും പരിശോധിക്കുകയെന്നത് ചില ഭര്‍ത്താക്കന്‍മാരുടെ ശീലമാണ്. തന്റെ ഭാര്യ എന്തെങ്കിലും മറയ്‌ക്കുന്നുണ്ടോയെന്ന സംശയമാണ് ഈ പരിശോധനയ്‌ക്ക് പിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button