ന്യൂഡല്‍ഹി : സെംപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് വെങ്കയ്യ നായിഡു രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
ശ്രീ പിണറായി വിജയന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഭരണഘടനയെ മാനിക്കേണ്ടതായിരുന്നുവെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവല്ല, ഒരു സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണത്തലപ്പത്തിരുന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. ‘ ദി വീക്കിന്’ നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചതായിരുന്നു അദ്ദേഹം
ജോലിസമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതും പൂക്കളമിടുന്നതും വിലക്കി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും വെങ്കയ്യ നായിഡു തന്റെ നയം അഭിമുഖത്തില്‍ വെളിപ്പെടുത്തി
കേരളത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ആഘോഷമാണ് ഓണം. ഐതിഹ്യത്തേയും പഴമയേയും പിണറായി വിജയന്‍ മാനിക്കണമായിരുന്നു. രാഷ്ട്രപതി ഭവനില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനായി തന്നെ വിളിച്ചിരുന്നുവെന്നും, എന്തുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു
Post Your Comments