കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും.കേരളം മുഴുവൻ അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദ്ദേശമുണ്ട്.
also read:വെള്ളാപ്പള്ളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
അന്വേഷണത്തിന് വിജിലന്‍സിനു പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായം തേടാം. പിന്നോക്ക വികസന കോര്‍പ്പേറഷന്‍ ചെയര്‍മാന്‍ എന്‍ നജീബിനെ കേസില്‍ നിന്നും കോടതി ഒഴിവാക്കി
മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മൈക്രോഫിനാന്‍സ് വായ്പയുടെ മറവില്‍ വെള്ളാപ്പള്ളി നടേശനും സംഘവും വ്യാജരേഖ ചമച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും 15 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്.
Post Your Comments