IndiaNews

ആംബുലന്‍സ് ഡ്രൈവര്‍ വില്ലനായപ്പോള്‍ മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആംബുലൻസ് കിട്ടാതെ വന്നതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മക്കള്‍ 12 കിലോമീറ്റര്‍ ദൂരം കൊണ്ടുപോയത് ബൈക്കിലിരുത്തി. സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം. അസുഖം മൂര്‍ഛിച്ച പാര്‍വത ഭായിയെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കളും മക്കളും ആംബുലൻസിനായി പലരെയും വിളിച്ചു. ഇതിനിടെ പാര്‍വതയുടെ ആരോഗ്യനില വഷളായതോടെ മക്കള്‍ അമ്മയെ ബൈക്കിലിരുത്തി ആശുപത്രിയിൽ കൊണ്ടുപോയി. 12 കിലോമീറ്റര്‍ ദൂരം താണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരിച്ച്‌ വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് സഹായം ചോദിച്ചു. ഇത്തവണ ആംബുലന്‍സ് കിട്ടിയെങ്കിലും പക്ഷേ ഡ്രൈവര്‍ മൃതദേഹവുമായി ഉലട്ടിലേക്ക് പോകാൻ വിസമ്മതിച്ചു. മക്കള്‍ ഡ്രൈവറോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റ് മാര്‍ഗമൊന്നുമില്ലാതെ അമ്മയുടെ മൃതദേഹം നടുവിലിരുത്തി 12 കിലോമീറ്റര്‍ തിരിച്ചും ബൈക്കില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button