
തിരുവനന്തപുരം: പിണറായി സര്ക്കാരിന്റെ നൂറാം ദിവസത്തില്‍ കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.എസ് അച്യുതാനന്ദന്‍ പോലും സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മാർക്‌സിസ്റ്റുകാർക്ക് ഒരു രീതിയും മറ്റുള്ളവർക്ക് വേറെ രീതിയും എന്ന നിലയിലാണ് ഭരണമെന്നും ചെന്നിത്തല പറഞ്ഞു.
നൂറുദിവസം തികച്ചിട്ടും സര്‍ക്കാരിനെക്കുറിച്ച് നല്ലതെന്ന് പറയാന്‍ ഒന്നുമില്ല. മാത്രവുമല്ല വി.എസ് എന്തുകൊണ്ടാണ് പദവി ഏറ്റെടുക്കാത്തത് എന്ന് വ്യക്തമാക്കണം. പാര്‍ട്ടിയിലെ ഭിന്നതകൊണ്ടാണോ എന്നറിയാന്‍ താത്പര്യമുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിൽ കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല എന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments