NewsLife Style

മറുകുകള്‍ നോക്കി ഒരാളെ മനസ്സിലാക്കുന്ന വിദ്യയെപ്പറ്റി അറിയാം

മറുക് മിക്കവാറും എല്ലാവരുടെ ശരീരത്തിലുമുണ്ടാകും. മറുകുകളാണ് പലപ്പോഴും തിരിച്ചറിയല്‍ അടയാളങ്ങളായി നാം ഉപ്രയോഗിക്കുന്നത്. മറുക് സൗന്ദര്യ ലക്ഷണമെന്നും പറയാറുണ്ട്. എന്നാല്‍ മറുകുകള്‍ നോക്കി പല കാര്യങ്ങളും വിലയിരുത്താമെന്നാണു പറയുന്നത്. ഒരാളുടെ സ്വഭാവം, ഭാവി, താല്‍പര്യങ്ങള്‍ ഇങ്ങനെ പലതും പറയാൻ പറ്റും.മറുകു നോക്കി ഒരാളുടെ പ്രണയ, വിവാഹസംബന്ധമായ കാര്യങ്ങളും പറയാന്‍ സാധിക്കും.

പുരികത്തിനു താഴെയാണ് മറുകുള്ളവരുടെ കുടുംബജീവിതം സന്തോഷകരമാകില്ല. കുടംബത്തില്‍ വഴക്കുകളുണ്ടാകും. മൂക്കിനു നടുവിലായാണ് മറുകെങ്കില്‍ ശൃംഗരിയ്ക്കുന്നതില്‍ മിടുക്കുള്ളവരായിരിക്കും.
മൂക്കിന്‍ തുമ്പിലാണ് മറുകെങ്കില്‍ വിവാഹജീവിതത്തില്‍ സെക്സ് സംബന്ധമായ പ്രശ്നങ്ങളുണ്ടാകും. മൂക്കിന്‍ തുമ്പിലെ മറുക് ഏറെ ദോഷങ്ങള്‍ വരുത്തുമെന്നാണു വിശ്വാസം.

മൂക്കിന്റെ വശത്താണ് മറുകെങ്കില്‍ പങ്കാളിയുമായി അടുത്ത ബന്ധമെന്നു കരുതാം. ഈ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വളരെ നല്ലവരും ജീവിതത്തില്‍ സന്തോഷം ലഭിയ്ക്കുന്നവരുമായിരിക്കും. കീഴ്ച്ചുണ്ടിനു താഴെയുള്ള മറുക് ഒന്നിലേറെ സെക്സ് പങ്കാളികളെ കാണിക്കുന്നതാണ്. ജീവിതത്തിലേറെ ടെന്‍ഷനുകള്‍ കൊണ്ടുവരാന്‍ കാരണമായ ഒരു ശീലമാണ്. കഴുത്തെല്ലിനു നടുവിലായുള്ള മറുക് പങ്കാളിയില്‍ നിന്നും ആഴത്തിലെ സ്നേഹവും പിന്‍തുണയും ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

അരക്കെട്ടിനു വശത്തായുള്ള മറുകാണെങ്കിൽ നിങ്ങള്‍ക്ക് സൗന്ദര്യമേറിയ ഭാര്യയേയോ ഭര്‍ത്താവിനേയോ ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. കാതിനു പുറകിൽ മറുകുള്ളവർ കുടുംബത്തിന്റെ ഉത്തരവാദിത്വം കൃത്യമായ ചെയ്യുന്നയാളായിരിക്കും. കുടുംബവും കരിയറുമെല്ലാം ഒരുപോലെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നയാള്‍. കവിളെല്ലിലാണ് മറുകെങ്കില്‍ പങ്കാളിയും കുടുംബവുമായി പ്രശ്നങ്ങളുണ്ടാക്കുന്ന, കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളുകളായിരിയ്ക്കും.

കയ്യിന്റെ തോള്‍ ഭാഗത്തിന് അല്‍പം താഴെയായാണ് മറുകെങ്കില്‍ നല്ല പ്രണയ, വിവാഹബന്ധം സൂചിപ്പിക്കുന്നു. നല്ലൊരു പങ്കാളിയായിരിക്കും അവര്‍. കൈമുട്ടിൽ മറുകുള്ളവർക്ക് വിവാഹം വൈകി ഉണ്ടാവു എന്നാണ് വിശ്വാസം. കണ്ണിന്റെ വാലിനടുത്തുള്ള മറുക് പുരുഷനെങ്കില്‍ വിവാഹശേഷം ഭാര്യയുമായി വഴക്കുണ്ടാകാനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. സ്ത്രീകള്‍ക്കെങ്കില്‍ ഭരണചാതുര്യവും നല്ലൊരു സെക്സ് ജീവിതവും സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button