വെനസ്വേല: ജയിലിൽ ഉണ്ടായ കലാപത്തിൽ ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. വെനസ്വേലയിലെ ബൊളിവേറിയൻ പോലീസ് ജയിലിൽ വെള്ളിയാഴ്ച നടന്ന കലാപത്തിൽ ആണ് കൂട്ടക്കൊല നടന്നത്.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായതായി വെനസ്വേല മന്ത്രി ഇറിസ് വരേല പറഞ്ഞു. കത്തി കൊണ്ട് വാർഡനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജയിൽപ്പുള്ളികളുടെ ബന്ധുക്കൾക്ക് ഭക്ഷണം നൽകാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജയിലിൽ പ്രതിഷേധം തുടങ്ങിയത്. ജയിൽ അധികൃതർ ഇതിനോട് അനുകൂല നിലപാട് എടുക്കാതിരുന്നതോടെ പ്രതിഷേധം കലാപമായി മാറി.
കോവിഡ് കാലത്ത് ജയിലിൽ ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് പരാതി ഉയരുന്നുണ്ട്. പല ജയിലുകളിളും ജയിൽപുള്ളികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം ആവശ്യത്തിന് മുൻകരുതലുകൾ എടുക്കാനോ ജയിൽപുള്ളികളുടെ ആരോഗ്യ സംരക്ഷണത്തിനോ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് വിമർശനം. എൽസാൽവദോർ ജയിലിൽ ഒരു ദിവസം കൊണ്ട് കൊല്ലപ്പെട്ടിരുന്നത് 22 പേരാണ്. ജയിൽപ്പുള്ളികളെ കൂട്ടിക്കെട്ടിയിട്ടാണ് പോലീസ് ഉദ്യോഗസ്ഥർ ഇതിനെതിരെ നടപടിയെടുത്തത്.
Post Your Comments