തിരുവനന്തപുരം : ശബരിമല ടൂറിസം വികസനത്തിന് കേന്ദ്രസഹായം. സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ ഇതിനായി പദ്ധതി സമര്‍പ്പിച്ചിരുന്നു. 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതികള്‍ക്കായി ഈ പണം വിനിയോഗിക്കാം. കേന്ദ്രസഹായം അനുവദിച്ച സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പാക്കാനായി ഉന്നതലയോഗം ചേരുമെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തിന് അറിയിച്ചു.
Post Your Comments