തിരുവനന്തപുരം: സാരോപദേശം പറഞ്ഞ് സംസ്ഥാനത്ത് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുകയുമാണ് പിണറായി വിജയന്റെ നൂറ് ദിവസത്തെ ഭരണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.പ്രതിയോഗികളെ എല്ലാം അടിച്ചമര്‍ത്തി ഭരിക്കുകയാണ് പിണറായിവിജയന്‍. ഭരണത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതിനാലാണ് സിപിഐക്ക് പുറത്ത് അഭിപ്രായം പറയേണ്ടിവന്നത്.
എല്‍ഡിഎഫ് ഭരണത്തെപ്പറ്റിയുള്ള ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. നാട്ടില്‍ ആദ്യം വേണ്ടത് സമാധാനമാണ്.സംസ്ഥാനത്ത് സെല്‍ഭരണമാണ് നടപ്പിലാക്കി വരുന്നതെന്നും ഒ രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവഹേളിക്കുകയാമെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല, നിലവിളക്ക് കത്തിക്കല്‍, ജന്മാഷ്ടമി എന്നിവയെക്കുറിച്ച് അപഹസിച്ച് സംസാരിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുകയാണ്.
അഴിമതിക്കെതിരെ നിരന്തരം സമരം ചെയ്തവര്‍ സിവില്‍സപ്ലെയിസ് കോര്‍പ്പറേഷനിലെ അഴിമതിയും പാഠപുസ്തകങ്ങള്‍ എത്തിക്കാത്തതിനെക്കുറിച്ചും മറുപടിപറയണം. മദ്യ നയത്തില്‍ ബാര്‍ ലോബികളുമായി പാര്‍ട്ടി ഉണ്ടാക്കിയ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിഭരണം നടത്തേണ്ട പിണറായി വിജയന്‍ പാര്‍ട്ടി താല്‍പര്യത്തിനായാണ് ഭരിക്കുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.വികസനത്തിന് സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്.പക്ഷെ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കണം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments