കുവെറ്റ്് സിറ്റി: വിദഗ്ധ തൊഴിലാളികളെ കുവൈറ്റില്‍ ഇനിയും ആവശ്യമുണ്ടെന്ന് തൊഴില്‍ മന്ത്രി. ഇപ്പോള്‍ നടന്നുവരുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് കുവൈറ്റ് തൊഴില്‍സാമൂഹിക ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.
മലാവി തൊഴില്‍ മന്ത്രി ഹിന്‍സി മൂസയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തൊഴിലാളുകളുടെ ആവശ്യകതയെ സംബന്ധിച്ച് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്കാണ് മന്ത്രിയുടെ വാക്കുകള്‍ പുതിയ പ്രതീക്ഷ നല്‍കുന്നത്.
പൊതുമേഖലയില്‍ സ്വദേശികളെ നിയമിക്കുന്നത് രാജ്യത്ത് കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ തുടങ്ങാനിരിക്കുന്ന പദ്ധതികളിലാണ് പ്രവാസികള്‍ക്ക് കൂടുതല്‍ സാധ്യത തെളിയുക. മെട്രോ, റെയില്‍വേ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 25 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന ബൃഹത് പദ്ധതിയായ; ഒമാന്‍, യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018 ആരംഭത്തോടെ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ തൊഴിലവസരങ്ങളിലേക്ക് തങ്ങളുടെ പൗരന്മാരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ നയതന്ത്രതലത്തില്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. 500 കിലോമീറ്ററാണ് കുവൈറ്റ് മെട്രോ റെയിലിന്റെ നീളം കണക്കാക്കിയിരിക്കുന്നത്
Post Your Comments