ബെയ്റൂത്ത്: സിറിയയിലെ അലപ്പോയില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടു. ഐഎസിന്റെ അമാഖ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.അബു മുഹമ്മദ് ഐഎസിന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു .
അദ്നാനി കൊല്ലപ്പെട്ടത് അലപ്പോയിലെ ഐഎസിനെതിരായ പട്ടാള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്ക്കിടയിലാണെന്ന് അമാഖ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അദ്നാനിയുടെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments