Gulf

വേറെ വിവാഹം കഴിച്ച ഭര്‍ത്താവിനോട് പ്രവാസി യുവതിയുടെ അതിക്രൂര പ്രതികാരം

ഷാര്‍ജ● ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച പ്രവാസി യുവതി ഷാര്‍ജയില്‍ വിചാരണ നേരിടുന്നു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയാണ് തന്‍റെ നാട്ടുകാരനായ മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ പാകിസ്ഥാനിയായ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലും സ്യൂട്ട് കെയ്സുകളിലുമാക്കി ഉപേക്ഷിച്ചത്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മൃതദേഹം ഉപേക്ഷിച്ചത്.

ആറുവര്‍ഷം മുന്‍പാണ്‌ യുവതി നാട്ടുകാരന്റെ സഹായത്തോടെ ഷാര്‍ജയില്‍ എത്തിയത്. ടെയിലറായി ജോലി നോക്കവേ ഇവിടെ വെച്ച് നാട്ടുകാരനായ ഒരാളുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് അയാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ ആളുമായി യുവതി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി സുഹൃത്തിനെ വിവാഹം ചെയ്യുകയുമായിരുന്നു.

എന്നാല്‍ രണ്ടാം വിവാഹം ഏറെനാള്‍ നീണ്ടുന്നില്ല. സാമ്പത്തീക പ്രശ്‌നങ്ങള്‍ ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. പാക്കിസ്ഥാനിലേയ്ക്ക് പോയ രണ്ടാം ഭര്‍ത്താവ് താന്‍ വലിയ പ്രശ്‌നത്തിലകപ്പെട്ടെന്നും 14000 ദിര്‍ഹം വേണമെന്നും അറിയിച്ചപ്പോള്‍ ഭാര്യ സഹായിച്ചു. എന്നാല്‍ മടങ്ങിയെത്തിയ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച യുവതി അയാള്‍ വേറെ വിവാഹം കഴിച്ചിരിക്കുന്നതായി മനസിലാക്കി. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനെ സമീപിച്ച യുവതി തന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം രണ്ടാം ഭര്‍ത്താവാണെന്ന് അയാളെ വിശ്വസിപ്പിക്കുകയും അയാളുടെ സഹായത്തോടെ രണ്ടാം ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയുമായിരുന്നു.

തന്റെ അടുത്തിരിക്കുകയായിരുന്ന ഭര്‍ത്താവിനെ യുവതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലും രണ്ട് വലിയ സ്യൂട്ട് കേയ്സിലും നിറച്ചു. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനെ വിളിച്ചുവരുത്തി മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം നടന്നു 24 മണിക്കൂറിനകം പ്രതികളെ ഷാര്‍ജ പോലീസ് പിടികൂടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button