മീററ്റ് : പതിനാറുകാരനെ യുവതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. ആണ്‍കുട്ടിയുടെ പരാതിയില്‍ പോസ്‌കോ നിയമ പ്രകാരം യുവതിയ്‌ക്കെതിരെ ശരണ്‍പൂര്‍ പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമാണ് പോസ്‌കോ.
16കാരന്റെ സഹോദരനാണ് പരാതിയുമായി പോലിസിനെ സമീപിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടത് യുവതിക്കെതിരെ ആയതിനാല്‍ കേസെടുക്കാന്‍ പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് കുടുംബം പരാതിയുമായി കോടതിയെ സമീപിക്കുകയും കോടതി നിര്‍ദ്ദേശത്തോടെ പോലീസ് കേസ് ഏറ്റെടുക്കുകയുമായിരുന്നു. ബാലനെ യുവതി ഭീഷണിപ്പെടുത്തിയതിന്റെ ടെലിഫോണ്‍ സന്ദേശങ്ങളും ഇരുവരും കൈമാറിയ ടെക്സ്റ്റ് മെസേജുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിന് കീഴില്‍ കേസെടുക്കുന്ന ആദ്യത്തെ വനിതയാണ് ഇവര്‍.
പതിനാറുകാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്.
Post Your Comments