ഭുവനേശ്വര്‍ : അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തു. ഒഡിഷയിലെ ഉത്കല്‍ സര്‍വകലാശാലാ ക്യാംപസിലാണു സംഭവം. ക്ലാസ് വിട്ടു ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളോടു കൂടെ വരുന്നോ എന്നു ചോദിച്ച ഞരമ്പു രോഗിയായ അധ്യാപകനെയാണ് പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തത്. തങ്ങള്‍ക്കു നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് വീഡിയോ അടക്കം പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സര്‍വകലാശാലയില്‍ ട്യൂട്ടറായ ബിനോദ് കുമാര്‍ സാഹുവാണ് പെണ്‍കുട്ടികളോടു മോശമായി പെരുമാറിയത്. ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിലേക്കു പോവുകയായിരുന്നു പെണ്‍കുട്ടികള്‍. ഉത്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു െ്രെപവറ്റ് ട്യൂഷന്‍ നല്‍കുന്നയാളാണു ബിനോദ് കുമാര്‍ സാഹ. ഇയാള്‍ മദ്യലഹരിയിലായിരുന്നു. അദ്യം പെണ്‍കുട്ടികള്‍ മോശം പെരുമാറ്റം അവഗണിച്ചെങ്കിലും ഇയാള്‍ ബൈക്കില്‍ പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയും കൂടെച്ചെല്ലാന്‍ പറയുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അടുത്തേക്കു വന്നപ്പോള്‍ ഇയാള്‍ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു.
ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടികള്‍ കൂട്ടുകാരികളെ വിളിച്ചു വരുത്തി. തുടര്‍ന്ന് മുളവടിയുമായി ക്യാംപസില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികള്‍ ഇയാളെ ആവശ്യത്തിന് കൈകാര്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇയാളെ ആക്രമിക്കുന്നത് കണ്ട് ആളുകളും ഓടിക്കൂടിയിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന ഇയാളെ പിന്നീട് പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.
Post Your Comments