നെടുമ്പാശ്ശേരി :സെപ്തംബർ രണ്ടിന് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പൊതു പണി മുടക്കിൽ നിന്ന് ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സർവീസുകളെ ഒഴിവാക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ബാപ്പു മുസ്‌ലിയാർ അറിയിച്ചു.പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ള വിവിധ ട്രേഡ് യൂണിയൻ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പണിമുടക്ക് കണക്കിലെടുത്ത് ക്യാമ്പിലെത്തുന്നവർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.ക്യാമ്പിലെ ഭക്ഷണശാലയിൽ അന്നേ ദിവസം കൂടുതൽപേർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കും.സെപ്തംബർ മൂന്നിന് യാത്ര തിരിക്കുന്ന ഹാജിമാരാണ് രണ്ടിന് ക്യാമ്പിലെത്തുക .
Post Your Comments