NewsGulf

വിശുദ്ധ ഹജ്ജ്: ഭക്ഷണം പാകം ചെയ്യാനുള്ള ബുദ്ധിമുട്ട് ഉടനടി പരിഹരിക്കപ്പെട്ടേക്കും

സൗദി :ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യങ്ങളില്ല . ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം .സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ കെട്ടിടങ്ങളില്‍ സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയെന്ന് പറയുമ്പോഴാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നത് .ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഗ്രീന്‍ കാറ്റഗറിയിലുള്ള തീര്‍ത്ഥാടകരാണ് മക്കയില്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്.ഹറം പള്ളിയുടെ ഒന്നര കിലോമീറ്റര്‍ ദൂര പരിധിക്കുള്ളിലുള്ള ഈ കെട്ടിടങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഗ്യാസ് സിലിണ്ടറിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 30 പേര്‍ക്ക് ഒരു അടുക്കള എന്ന തോതില്‍ ഈ കെട്ടിടങ്ങളിലുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. എന്നാൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഉടനടി പരിഹരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട് .

മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് മക്കയിലെ മലയാളി സംഘടനകളാണ് പലപ്പോഴും ഭക്ഷണം വിതരണം ചെയ്യുന്നത്. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയുള്ളതിനാൽ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇടപെട്ട് പരിഹാരം കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹറം പള്ളിയില്‍ നിന്നും അല്പം അകലെ അസീസിയ കാറ്റഗറിയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമുണ്ട്. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്ഥാടകാരില്‍ ഭൂരിഭാഗവും താമസിക്കുന്നത് അസീസിയ കാറ്റഗറിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button