
മക്ക: സൗദി സ്‌കൗട്ട്സംഘത്തിന്റെ 4500 പ്രവര്‍ത്തകര്‍ മിനയിലെയും അറഫയിലെയും പുതിയ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള സര്‍വ്വേ തുടങ്ങി.തമ്പുകളുടെ കൃത്യമായ ലൊക്കേഷനുകളും നമ്പറുകളും മുത്വവിഫ് നമ്പറുകളും മിനയിലെയും അറഫയിലെയും മറ്റു അടയാളങ്ങളുടെയും തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സ്‌കൗട്ട് സംഘം സര്‍വ്വേ നടത്തുന്നത്. ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ചു വഴിയറിയാതെ പരിഭ്രമിക്കുന്ന ഹാജിമാര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സര്‍വ്വേ പൂര്‍ത്തിയാക്കുന്നതെന്ന് സ്‌കൗട്ട് സംഘം ജനറല്‍ ഡയറക്ടര്‍ ഡോക്ടര്‍ സാലിഹ് ബിന്‍ റജാ അല്‍ഹര്‍ബി പറയുകയുണ്ടായി.
ഒന്നാമതായി പ്രാഥമിക ഘട്ടം അഥവാ പ്ലാന്‍ തെയ്യാറാക്കുന്ന ഘട്ടം മിന അറഫാത്ത് തമ്പുകളുടെ നിലവിലെ പ്ലാന്‍ തെയ്യാറാക്കുകയും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍ വര്‍ഷങ്ങളിലുള്ള മിനാ അറഫാ മാപ്പുകളുമായി ഒത്തുനോക്കുകയും അതിനുശേഷം പുതുതായി വന്ന മാറ്റങ്ങള്‍ ചേര്‍ക്കുകയും ചെയ്യുമെന്നും രണ്ടാം ഘട്ടത്തിൽ മിനാ അറഫാ ഏരിയയുടെ സര്‍വ്വേയാണെന്നും ഡോക്ടര്‍ സാലിഹ് ബിന്‍ റജാ അല്‍ഹര്‍ബി വ്യക്തമാക്കി.സ്‌കൗട്ട് പ്രവര്‍ത്തകര്‍ രാവിലെയും വൈകുന്നേരവും മിനാ അറഫാ ഭാഗങ്ങള്‍ സര്‍വ്വേ നടത്തി വിവരങ്ങള്‍ നോട്ട് ചെയ്തു കൃത്യമാക്കുകയും പിന്നീട് ഈ വിവരങ്ങള്‍ ഗവണ്മെന്റ് ഡിപ്പാര്‍ട്ട് മെന്റിന്റെയും മുത്വവ്വിഫുമാരുടെയും ടാറ്റയുമായി ഒത്തുനോക്കുകയും ചെയ്യുന്നു. പിന്നീട് കമ്പ്യൂട്ടറുകളില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി ശേഖരിച്ച വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഹാജിമാര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നടത്തുന്നതിനുള്ള പുതിയ മാപ്പുകളും ബ്രോഷറുകളും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. കൂടാതെ ഇത്തരമൊരു പ്രവർത്തി ഹാജിമാർക്ക് കൂടുതൽ സഹായകമാകുമെന്നും സ്‌കൗട്ട് സംഘം വ്യക്തമാക്കി.
Post Your Comments