ഡൽഹി: ദേശീയ പെൻഷൻ പദ്ധിതിയിൽ (എൻ പി എസ്) അംഗമായ കേന്ദ്രജീവനക്കാർക്ക് തുല്യ ഗ്രാറ്റിവിറ്റി. കേന്ദ്രജീവനക്കാർക്ക് മറ്റുള്ളവരെ പോലെ വിരമിക്കൽ ഗ്രാറ്റുവിറ്റിയും മരണാന്തര ഗ്രാറ്റുവിറ്റിയും നല്കാൻ തീരുമാനം. ഈ നടപടി 2004 ജനുവരി ഒന്നിനും അതിനുശേഷവും കേന്ദ്രത്തിൽ നിയമനം ലഭിച്ചവർക്ക് വലിയ ആശ്വാസമാകുന്ന ഒന്നാണ്.
ജൂണിൽ മന്ത്രിസഭാ കേന്ദ്രജീവനക്കാരുടെ ഗ്രാറ്റുവിറ്റി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം ആക്കാൻ തീരുമാനിച്ചിരുന്നു. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ അൻപത് ശതമാനം കടന്നാൽ ഗ്രാറ്റുവിറ്റിയുടെ പരിധി 25 ശതമാനം ഉയരും.
എൻ പി എസ്സിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളും ഉൾപെടും. ആ നിലയ്ക്ക് ക്രമേണ എല്ലാ സർക്കാറുകളും പുതിയ ജീവനക്കാർക്ക് മറ്റുള്ളവരുടേത് പോലെ ഗ്രാറ്റിവിറ്റി പദ്ധതി നടപ്പാക്കേണ്ടി വരും. കേന്ദ്രജീവനക്കാരുടെ സംഘടനകൾ പങ്കാളിത്തപെൻഷൻ പദ്ധിതി നിർത്തലാക്കാനും മറ്റുള്ളവരുടേത് പോലെ ഗ്രാറ്റിവിറ്റി നൽകാനും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതേ തുടർന്ന് 2009 ൽ താത്കാലിക നടപടിയെന്ന നിലയ്ക്ക് ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം അത് അസാധുവാക്കിയാണ് പേഴ്സണൽ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.
വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെടുത്തിയുള്ള പെൻഷൻ ആയതുകൊണ്ട് കേന്ദ്രജീവനക്കാർക്ക് എൻ പി എസ്സിന്റെ കാര്യത്തിൽ ആശങ്കയുണ്ട്. ശമ്പളക്കമ്മീഷനോട് എൻ പി എസ് നിർത്തലാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഏഴാം ശമ്പളക്കമ്മീഷൻ എൻ പി എസ് വിഷയത്തെകുറിച്ച് പഠിക്കുകയും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
2004 മുതൽ 2014 വരെയുള്ള ജീവനക്കാരുടെ വിഹിതം പല സംസ്ഥാനങ്ങളും അടച്ചിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. കമ്മീഷൻ ശുപാർശയുടെ അടിസ്ഥനത്തിൽ വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്രം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ആറാം ശമ്പളക്കമ്മീഷൻ നടപ്പാക്കിയ 2006 ജനുവരി ഒന്നിന് മുമ്പുള്ള വികലാംഗ/ കുടുംബ പെൻഷൻ വർധിപ്പിച്ചു. 2006 ജനുവരി ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ വർധിപിച്ച പെൻഷൻ കുടിശ്ശിക ലഭിക്കും. ഈ വർധനയും സർവീസ് കാലാവധിയും അംഗവൈകല്യ / കുടുംബ പെൻഷൻക്കാർക്കും ബാധകമാക്കിയുള്ളതാണ് പുതിയ ഉത്തരവ്.
Post Your Comments