മുംബൈ : ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ മുന്പില് തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനാണ് എയര്‍ടെല്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. 3ജി, 4ജി നിരക്കുകളില്‍ 80% കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ എയര്‍ടെല്‍ താരിഫ് ഇതിനകം പുറത്തുവിട്ടു.
സ്പെഷ്യല്‍ റീചാര്‍ജ്ജിലൂടെ വെറും 51 രൂപയ്ക്ക് ഒരു ജിബി നല്കുന്ന എയര്‍ടെല്‍ ഓഫറാണ് ഏറ്റവും ആകര്‍ഷണം. ഈ ഓഫര്‍ ലഭിക്കാനായി 1498 രൂപയ്ക്ക് ആദ്യം റീച്ചാര്‍ജ് ചെയ്യണം. ഇതില്‍ 28 ദിവസം വണ്ജിബി ഡാറ്റ ലഭിക്കും. വണ്‍ ജിബി കഴിഞ്ഞാല്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് 51 രൂപ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റ ലഭിക്കും. ഈ റീച്ചാര്‍ജിന് പരിധി വച്ചിട്ടില്ല.
748 രൂപയ്ക്ക് മറ്റൊരു സ്കീമും ഇതിന്റെ ഭാഗമായി മുന്നോട്ടു വെച്ചിട്ടുണ്ട്. ആറുമാസമാണ് കാലാവധി. 51 രൂപയ്ക്ക് പകരം 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം. ആഗസ്ത് 31 നുള്ളില്‍ ഈ സ്കീം രാജ്യത്തെ എല്ലാ സര്‍ക്കിളിലും ലഭിക്കും. നിലവില്‍ 28 ദിവസം വാലിഡിറ്റിയുള്ള ഒരു ജിബി ഡാറ്റയ്ക്ക് എയര്‍ടെല്‍ ചാര്‍ജ് ചെയ്യുന്നത് 259 രൂപയ്ക്കാണ്. ഡേറ്റ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമാണ് പുതിയ ഓഫറുകള്‍.
Post Your Comments