Technology

ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍

മുംബൈ : ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ മുന്‍പില്‍ തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനാണ് എയര്‍ടെല്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. 3ജി, 4ജി നിരക്കുകളില്‍ 80% കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ എയര്‍ടെല്‍ താരിഫ് ഇതിനകം പുറത്തുവിട്ടു.

സ്‌പെഷ്യല്‍ റീചാര്‍ജ്ജിലൂടെ വെറും 51 രൂപയ്ക്ക് ഒരു ജിബി നല്‍കുന്ന എയര്‍ടെല്‍ ഓഫറാണ് ഏറ്റവും ആകര്‍ഷണം. ഈ ഓഫര്‍ ലഭിക്കാനായി 1498 രൂപയ്ക്ക് ആദ്യം റീച്ചാര്‍ജ് ചെയ്യണം. ഇതില്‍ 28 ദിവസം വണ്‍ജിബി ഡാറ്റ ലഭിക്കും. വണ്‍ ജിബി കഴിഞ്ഞാല്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് 51 രൂപ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റ ലഭിക്കും. ഈ റീച്ചാര്‍ജിന് പരിധി വച്ചിട്ടില്ല.

748 രൂപയ്ക്ക് മറ്റൊരു സ്‌കീമും ഇതിന്റെ ഭാഗമായി മുന്നോട്ടു വെച്ചിട്ടുണ്ട്. ആറുമാസമാണ് കാലാവധി. 51 രൂപയ്ക്ക് പകരം 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം. ആഗസ്ത് 31 നുള്ളില്‍ ഈ സ്‌കീം രാജ്യത്തെ എല്ലാ സര്‍ക്കിളിലും ലഭിക്കും. നിലവില്‍ 28 ദിവസം വാലിഡിറ്റിയുള്ള ഒരു ജിബി ഡാറ്റയ്ക്ക് എയര്‍ടെല്‍ ചാര്‍ജ് ചെയ്യുന്നത് 259 രൂപയ്ക്കാണ്. ഡേറ്റ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമാണ് പുതിയ ഓഫറുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button